കൊടകര കുഴൽപ്പണക്കവർച്ച: മുഖ്യ ആസൂത്രകനും വിവരം ചോർത്തിയയാളും അറസ്റ്റിൽ; മുഹമ്മദലി പിടിയിലായത് കണ്ണൂരിൽ നിന്ന്

76

ബി.ജെ.പി നേതാക്കൾ സംശയ നിഴലിലുള്ള കൊടകരയിൽ മൂന്നരക്കോടിയുെട കുഴൽപ്പണം കവർച്ച െചയ്ത കേസിൽ മുഖ്യപ്രതിയും വിവരം ചോർത്തി നൽകിയയാളും അറസ്റ്റിലായി. കവർച്ച ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരൻ മുഹമ്മദലിയും ഡ്രൈവർ ഷംജീറിൻറെ സഹായി കോഴിക്കോട് സ്വദേശി അബ്ദുൾ റഷീദും ആണ് അറസ്റ്റിലായത്. കണ്ണൂരിൽ നിന്നുമാണ് മുഹമ്മദലിയെ പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതി ആണ് ഇയാൾ. ഇയാൾ ആണ് സുജീഷിന് വിവരം നൽകിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്ന വിവരം. മറ്റുള്ളവരും വലയിലായതായാണ് അന്വേഷണ സംഘം പറയുന്നത്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇരുവരെയും കൊടകരയിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്.