കൊടകര കുഴൽപ്പണക്കവർച്ചാക്കേസ്: ബി.ജെ.പി ജില്ലാ ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും: ചോദ്യം ചെയ്യലിന് ഹാജരാവാൻ പോലീസ് നോട്ടീസ് നൽകി, പണംകടത്ത് സംഘത്തിന് മുറിയെടുത്ത് നൽകിയത് ജില്ലാ ഓഫീസിൽ നിന്ന്

31

കൊടകര കുഴൽപ്പണക്കവർച്ചാക്കേസിൽ ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും. ഓഫീസ് സെക്രട്ടറി സതീശനോട് നാളെ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകി. പണവുമായി എത്തിയ ധർമ്മരാജിനും ഡ്രൈവർ ഷംജീറിനും സഹായി റഷീദിനും മുറി എടുത്തു നൽകിയത് ജില്ലാ ഓഫീസിൽ നിന്നും വിളിച്ചതനുസരിച്ചാണെന്നായിരുന്നു ഹോട്ടൽ ജീവനക്കാരന്റെ മൊഴി. ഓഫീസ് ചുമതലയിൽ സതീശനായിരുന്നുവെന്ന വിവരത്തിലാണ് സതീശനെ വിളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംഘടനാ സെക്രട്ടറി എം.ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെയും ചോദ്യം ചെയ്തിരുന്നു. ഇതിൻറെ തുടർച്ചയാണ് ചോദ്യം ചെയ്യൽ. പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നായിരുന്നു ഇരുവരും മൊഴി നൽകിയിരുന്നത്. എന്നാൽ കുഴൽപ്പണവുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണ് ആർ.എസ്.എസ്. പ്രവർത്തകൻ ധർമ്മരാജൻ്റെ മൊഴി.