കൊടകര കുഴൽപ്പണക്കേസിൽ ‘ബി.ജെ.പി’യെ കുരുക്കിലാക്കി നേതാക്കളുടെ മൊഴി: സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും; പണം ആർക്ക് വേണ്ടിയാണ് വന്നതെന്ന് അറിയാമെന്ന് ആലപ്പുഴ ട്രഷററുടെ മൊഴി, മേഖലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു, തൃശൂർ ജില്ലാ പ്രസിഡണ്ട് അനീഷ്കുമാറിനെ കൂടുതൽ ചോദ്യം ചെയ്യും, തൃശൂരിലെ മൂന്ന് നേതാക്കൾ സംശയത്തിൽ

86

കൊടകര കുഴൽപ്പണക്കേസിൽ ‘ബി.ജെ.പി’യെ കുരുക്കിലാക്കി നേതാക്കളുടെ തന്നെ മൊഴി. ഇതനുസരിച്ച് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും. ആലപ്പുഴ ജില്ലാ ട്രഷററുടെയും മേഖലാ സെക്രട്ടറിയുടെയും മൊഴി നീളുന്നത് കെ.സുരേന്ദ്രനിലേക്കാണെന്നാണ് സൂചന. ഇതുവരെ ചോദ്യം ചെയ്തതിലെ മൊഴികൾ പരിശോധിച്ചതിൽ നേതാക്കളുടെ മൊഴി പൊതുത്തപ്പെടുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പണം വന്നത് ആർക്കു വേണ്ടിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നാണ് ആലപ്പുഴ ട്രഷറർ കെ.ജി.കർത്തയുടെ മൊഴി. ഇത് ഗൗരവകരമെന്നാണ് പൊലീസ് വിലയിരുത്തൽ.ഇതേ തുടർന്നാണ് ഇന്ന് ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ആർ.എസ്.എസ് നേതാവ് കൂടിയായ മേഖലാ സെക്രട്ടറി എൽ.പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്. രാവിലെ പത്തോടെ തൃശൂർ പോലീസ് ക്ളബിൽ തുടങ്ങിയ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത തൃശൂർ ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ്കുമാറിന്റെ മൊഴി കളവാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. അനീഷിനെ വീണ്ടും വിളിപ്പിക്കാനാണ് ആലോചിച്ചിട്ടുള്ളത്. ഇതിനിടെ കവർച്ച സംബന്ധിച്ചും നേതാക്കളുടെ പങ്കിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പണം ഒളിപ്പിച്ചുതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇന്ന് ഇത് കണ്ടെടുക്കുന്നതിനുള്ള പരിശോധനയും തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.