കൊടകര കുഴൽപ്പണക്കേസ്: കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു: പണം വിട്ടു നൽകാനാവില്ലെന്ന് റിപ്പോർട്ടിൽ പോലീസ്

37

കൊടകര കുഴൽ പണ കേസിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. കണ്ടെടുത്ത പണവും വാഹനവും വിട്ടു നൽകരുതെന്ന് റിപ്പോർട്ടിൽ റിപ്പോര്‍ട്ടിൽ പോലീസ് വ്യക്തമാക്കുന്നു. ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിലാണ് റിപ്പോർട്ട് നല്‍കിയത്. കേസ്ക 23ന് കോടതി പരിഗണിക്കും. കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്നും ഇതിൽ പ്രതികളിൽ നിന്നായി കണ്ടെടുത്ത 1.40 കോടിയും കാറും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ധർമ്മരാജനും സുനിൽ നായിക്കും ഷംജീറും നൽകിയ ഹർജിയിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. ഇവരുടെ മൊഴികളിലെ വൈരുധ്യവും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നും കൃത്യമായ രേഖകൾ ഉണ്ടെന്നുമാണ് ധർമരാജന്റെയും സുനിൽ നായികിന്റെയും വാദം.

Advertisement
Advertisement