കൊടകര കുഴൽപ്പണക്കേസ് ബി.ജെ.പിക്ക് കുരുക്ക് മുറുക്കി പോലീസ്: തൃശൂരിൽ ആറ് കോടി കൈമാറിയത് ജില്ലാ നേതാവിന്; ഉന്നത നേതാവ് സാക്ഷി, നിർണ്ണായക വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

48

കൊടകര കുഴല്‍പ്പണ വിവാദത്തിൽ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കാറിൽ 10 കോടിയുമായി എത്തിയ ധർമ്മരാജ് തൃശൂരിൽ ജില്ലാ നേതാവിന് നേരിട്ടാണ് പണം കൈമാറിയത്. ആറ് കോടിയാണ് ഇവിടെ നൽകിയത്. ധർമ്മരാജ് പണവുമായി എത്തുന്ന വിവരം നേരത്തെ തന്നെ നേതാക്കളെ അറി‍യിച്ചിരുന്നു. ഇതനുസരിച്ചാണ് ഹോട്ടലിൽ മുറി ബുക്ക് ചെയ്തതും. തെരഞ്ഞെടുപ്പ് സാമഗ്രികളുമായെത്തിയതാണെന്ന നേതാക്കളുടെ നുണ പൊലീസ് പിടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ചിലവ് കണക്കുകൾ കൂടുതൽ പരിശോധന നടത്തുകയാണ്. തൃശൂരിലെത്തിയ ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജ് ആരോപണ വിധേയനായ ജില്ലാ നേതാവിന് നേരിട്ടാണ് പണം നൽകിയത്. തൃശൂർ മണ്ഡലത്തിലേക്കടക്കമുള്ളതായിരുന്നു ഇത്. രണ്ട് തവണയായിട്ടായിരുന്നു പണമെത്തിയത്. എപ്ളസ് മണ്ഡലങ്ങളിലേക്ക് രണ്ട് കോടിയും മറ്റിടങ്ങളിലേക്ക് ഒരു കോടി മുതൽ അമ്പത് ലക്ഷം 25 ലക്ഷം എന്നിങ്ങനെയുമായിരുന്നു. ഇതിൽ തന്നെ ക്രമക്കേട് നടന്നുവെന്ന ആരോപണവുമുണ്ട്. സംസ്ഥാന നേതാവിന്റെ മണ്ഡലത്തെ എ പ്ളസ് കാറ്റഗറിയിൽ നിന്നും തരംതാഴ്ത്തി എ ക്ളാസ് ആക്കി മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് തർക്കവുമുണ്ടായിരുന്നു. തൃശൂരിൽ നൽകിയ തുകക്ക് ശേഷം ബാക്കിയുള്ള തുകയുമായി മടങ്ങുമ്പോഴായിരുന്നു കൊള്ളയടിച്ചത്. പണം കൊടുത്തു വിട്ടവരും, എത്തിക്കുന്നവരും, പണം കൈവശമുള്ളവരും തുടങ്ങി നേതാക്കൾക്ക് മാത്രമറിയാവുന്ന വിവരം ക്വട്ടേഷൻ ടീമിന് ചോർന്ന് കിട്ടിയതിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. പണം കൊണ്ടു വന്ന ധർമ്മരാജ്, ഷംജീർ, സഹായി റഷീദ് എന്നിവർ വർഷങ്ങളായി ഈ ഇടപാടുമായി ഒരുമിച്ചുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പരാതിക്കാരന്‍ ധര്‍മരാജന്‍ നേരത്തെയും കുഴല്‍പ്പണം കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. കവര്‍ച്ചാ കേസിന് പുറമേ, പണം എങ്ങനെ എത്തിച്ചു?, എവിടെനിന്ന് എത്തിച്ചു? എത്ര പണം എത്തിച്ചു എന്നീ കാര്യങ്ങളും പോലീസ് അന്വേഷിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്‌ അങ്ങനെയെങ്കിൽ വിവരം ചോർത്തി പണം തട്ടിെയടുക്കാൻ സംഘം ശ്രമിക്കില്ല. അതിന് പിന്നിൽ മറ്റ് കേന്ദ്രങ്ങളുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഴല്‍പ്പണ കവര്‍ച്ച നടക്കുന്നത് ഏപ്രില്‍ മാസം മൂന്നാം തിയതിയാണ്. ഏപ്രില്‍ രണ്ടിന് ധര്‍മരാജനും സംഘവും തൃശൂരിലെത്തുമ്പോള്‍, 9.80 കോടി രൂപ അവരുടെ കൈവശം ഉണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്ന്. ഇതില്‍ 6.30 കോടി തൃശൂരില്‍ നല്‍കുകയും ബാക്കി 3.50 കോടി രൂപയുമായി പോകുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. രണ്ടു കോടി രൂപ തൃശൂര്‍ മണ്ഡലത്തിനു വേണ്ടി മാത്രം നല്‍കിയെന്നും വിവരം പുറത്തെത്തുന്നുണ്ട്. 6.30 കോടി തൃശൂര്‍ ജില്ലയ്ക്കു വേണ്ടി മാത്രമാണ് നല്‍കിയത്. ബാക്കി തുക ജില്ലയിലെ എ ക്ലാസ് മണ്ഡലങ്ങളിലേക്കു കൂടി വിഭജിച്ച് നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് പണം കണ്ടെത്തുന്നതിനു വേണ്ടി കുഴല്‍പ്പണ ഇടപാടുകാരെ പാര്‍ട്ടി നേതൃത്വം ഏര്‍പ്പെടുത്തിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.