കൊടകര കുഴൽപ്പണക്കേസ്: ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അനീഷ്കുമാറിനെ ചോദ്യം ചെയ്യും; നാളെ ഹാജരാവാൻ അനീഷ്കുമാറിന് നോട്ടീസ്

84

കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ്കുമാറിനെ ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ് നോട്ടീസ് നൽരി. രാവിലെ 10ന് പോലീസ് ക്ളബിൽ ഹാജരാവാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കളെ കാറിൽ ചോദ്യം ചെയ്യലിനായി പോലീസ് ക്ളബിൽ എത്തിച്ചിരുന്നത് അനീഷ്കുമാർ ആയിരുന്നു. കുന്നംകുളത്ത് സ്ഥാനാർഥിയായിരുന്ന അനീഷ്കുമാർ ഏപ്രിൽ രണ്ടിന് രാത്രിയിൽ തൃശൂരിലെത്തിയതിൻറെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നിർണ്ണായക തെളിവുകളും ലഭിച്ചുവെന്നാണ് വിവരം.