കൊടകര കുഴൽപ്പണക്കേസ് ലോക്കൽ പോലീസ് അന്വേഷണം ഫലപ്രദമല്ല: ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതിയിൽ ഹർജി

13

അന്തർസംസ്ഥാന ബന്ധമുള്ള കൊടകര കുഴൽപ്പണകേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ ഐസക് വർഗീസാണ് ഹർജി നൽകിയിരിക്കുന്നത്.
ഹെലികോപ്ടറിൽ ഉൾപ്പടെ കുഴൽപ്പണം കടത്തിയെന്ന ആരോപണമുയരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ചോ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്തിൽ ഒരു പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം ഫലപ്രദമാകില്ലെന്നാണ് ഹർജിയിലെ വാദം. ശാസ്ത്രീയ തെളിവുശേഖരണത്തിലടക്കം ലോക്കൽ പൊലീസ് പരാജയപ്പെടുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.