കൊടകര കുഴൽപ്പണക്കേസ്: കൊടുങ്ങല്ലൂരിലെ സി.പി.എം പ്രവർത്തകനെയും ചോദ്യം ചെയ്യുന്നു

24

കൊടകര കുഴല്‍പ്പണ കേസില്‍ സി.പി.എം പ്രവര്‍ത്തകനെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി റെജിലിനെയാണ് ചോദ്യംചെയ്യുന്നത്. തൃശൂര്‍ പോലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍.
കുഴല്‍പ്പണം തട്ടിയെടുത്ത ശേഷം ദീപക്കില്‍നിന്ന് മൂന്നു ലക്ഷം രൂപ റെജില്‍ കൈപ്പറ്റി എന്നാണ് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് റെജിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. കവര്‍ച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. രണ്ട് കൊലക്കേസുകളിലെ പ്രതിയാണ് ഇയാള്‍