കൊല്ലത്ത് അഭിഭാഷകയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

9

കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണൻനായർ ആണ് അറസ്റ്റിലായത്. ചടയമഗലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക ആത്മഹത്യ ചെയ്തതെന്നു പരാതി. ഡയറിക്കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.ഗാർഹിക പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചു ഐശ്വര്യയുടെ കുടുംബം ചടയമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ സാരിയിൽ കെട്ടിതൂങ്ങിമരിക്കുകയായിരുന്നു. ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായരാണ് യുവതിയുടെ ഭർത്താവ്.

Advertisement
Advertisement