കോനൂർ പാടത്ത് ചാരായം വാറ്റ്: അഞ്ച് ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ

10

ചാലക്കുടി കോനൂർ പാടത്ത് ചാരായം വാറ്റുന്നതിനിടെ രണ്ട് പേർ പിടിയിലായി. കൊരട്ടി കോന്നൂർ സ്വദേശി കുറ്റിപറമ്പൻ വീട്ടിൽ ശ്രീബുദ്ധൻ (59), കോനൂർ കണ്ണംമ്പിള്ളി വീട്ടിൽ വേലായുധൻ (60) എന്നിവരെയാണ് കൊരട്ടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ബി കെ. അരുണും സംഘം അറസ്റ്റ് ചെയ്തത്. 5 ലിറ്റർ ചാരായവും വാഷും, വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.