ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍

6

ഗുസ്തി താരത്തിന്റെ കൊലപാതകത്തിനു പിന്നാലെ ഒളിവില്‍ പോയ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്ന് ഡല്‍ഹി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. 

ജലന്ധറില്‍ നിന്ന് കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പമാണ് സുശീലിനെ അറസ്റ്റ് ചെയ്തത്. 

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീല്‍ ഒളിവില്‍ പോയത്. നേരത്തെ താരം പഞ്ചാബിലുണ്ടെന്ന് ഡല്‍ഹി പോലീസിന് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. 

കേസില്‍ നേരത്തെ സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീല്‍ കുമാറിനെതിരേ ഡല്‍ഹി പോലീസ് ലുക്കൗട്ട് നോട്ടീസും പിന്നാലെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.