ചാലക്കുടിയിൽ കാറിൽ കടത്തിക്കൊണ്ടു വന്ന 350 ബോട്ടിൽ വിദേശ മദ്യം പിടികൂടി

21

ചാലക്കുടിയിൽ കാറിൽ കടത്തിക്കൊണ്ടു വന്ന 350 ബോട്ടിൽ വിദേശ മദ്യം പിടികൂടി. ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വാഹന പരിശോധനയിലാണ് കുടുങ്ങിയത്. മാഹി സ്വദേശി വൈതരകുഴിയിൽ വീട്ടിൽ രാജേഷിനെ (37) അറസ്റ്റ് ചെയ്തു. 350 ബോട്ടിലുകളിലായി 130 ലിറ്റർ മദ്യമാണ് ഇയാൾ കടത്തിയത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. എറണാകുളത്തേക്കുള്ളതായിരുന്നു മദ്യം. അങ്കമാലിയെത്താനും ഇവിടെയുത്തുമ്പോൾ ഫോണിൽ സന്ദേശമെത്തുമെന്നും അവിടെ എത്തിച്ച് നൽകാനുമായിരുന്നു മാഹിയിൽ നിന്നുള്ള ഷോപ്പിൽ നിന്നുള്ള നിർദേശമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സമാനമായി ഇയാൾ മുമ്പും മദ്യം കടത്തിയിട്ടുണ്ടെന്നും കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

Advertisement
Advertisement