ചാലക്കുടിയിൽ ജനൽക്കമ്പി വളച്ച് കുഞ്ഞുങ്ങൾ ധരിച്ചിരുന്ന അഞ്ചര പവൻ ആഭരണം കവർന്നു

29

ചാലക്കുടിയിൽ ജനൽവഴിയിലൂടെ കുട്ടികളുടെ ആഭരണം കവർന്നു. ചാലക്കുടി ഗോൾഡൻ നഗറിൽ കുത്തളത്ത് വീട്ടിൽ രമേശന്റെ വീട്ടിലാണ് മോഷണം. മകൾ രഞ്ജിനിയുടേയും 4 വയസ്സുള്ള മകൻ്റെയും കാലിൽ കിടന്നിരുന്ന മൂന്നര പവൻ തൂക്കം വരുന്ന പാദസ്വരവും രണ്ട് പവൻ തൂക്കം വരുന്ന തളയും ആണ് മോഷ്ടിക്കപ്പെട്ടത്.  കിടപ്പുമുറിയുടെ ജനൽ കമ്പി തിക്കിത്തുറന്ന നിലയിലാണ്. കാലിൽ നിന്ന് ഊരി കൊണ്ട്  പോയതെന്ന് കരുതുന്നു. അഞ്ചര പവനാണ് നഷ്ടപ്പെട്ടത്. ചാലക്കുടി പോലീസ് അന്വേഷണം തുടങ്ങി.