ചാലക്കുടിയിൽ ജ്വല്ലറിയുടെ പൂട്ട് തകർത്ത് മോഷണം: ലോക്കർ കുത്തിത്തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു

11

ചാലക്കുടിയിൽ ജ്വല്ലറിയുടെ പൂട്ട് തകർത്ത് മോഷണം. നഗരത്തിലെ പയ്യപ്പിള്ളി ജ്വല്ലറിയിലാണ് മോഷണം . ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ നഷ്ടമായിട്ടുണ്ട്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കർ കുത്തിതുറക്കാനും ശ്രമം നടന്നിട്ടുണ്ടെങ്കിലും തുറക്കാൻ കഴിയാതിരുന്നതിനാൽ ആഭരണങ്ങൾ നഷ്ടമായിട്ടില്ല.