ചാവക്കാട് നഗരസഭയുടെ സീൽ ഇല്ലാതെ അനധികൃതമായി കശാപ്പ് ചെയ്ത് വിൽപ്പനക്കായി സൂക്ഷിച്ച 100 കിലോ പോത്തിറച്ചി പിടിച്ചെടുത്തു

10

ചാവക്കാട് നഗരസഭയുടെ സീൽ ഇല്ലാതെ അനധികൃതമായി കശാപ്പ് ചെയ്ത് വിൽപ്പനക്കായി സൂക്ഷിച്ച 100 കിലോ പോത്തിറച്ചി ആരോഗ്യവിഭാഗം പിടിച്ചെടുത്തു. നഗരസഭ ഏഴാം വാർഡ് ആലുംപടിയിലെ മാണിക്യകല്ല് എന്ന പേരിൽ പ്രവർത്തിക്കുന്ന ബീഫ് സ്റ്റാളിൽ നിന്നുമാണ് ഇറച്ചിപിടിച്ചെടുത്തത്. ആരോഗ്യവിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇറച്ചി പിടിച്ചെടുത്തത്. കേസെടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു.

Advertisement
Advertisement