ചാവക്കാട് വ്യാപസ്ഥാപനത്തിൽ കവർച്ച

20

ചാവക്കാട് കടപ്പുറം ആറങ്ങാടിയിൽ വ്യാപാരസ്ഥാപനത്തില്‍ കവർച്ച. പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും നഷ്ടപ്പെട്ടു. പലചരക്ക്, സിമന്റ്, റീട്ടെയില്‍ വ്യാപാരിയായ പണിക്കവീട്ടില്‍ മുഹമ്മദുണ്ണിയുടെ കടയിലാണ് മോഷണം. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കവർച്ച അറിഞ്ഞത്. കടപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി ചാവക്കാട് പോലീസില്‍ പരാതി നല്‍കി.