ചെറുതുരുത്തി വള്ളത്തോൾ നഗർ മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു: രാത്രിയിൽ വീടുകളിൽ കയറി; സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു

6

ചെറുതുരുത്തി വള്ളത്തോൾ നഗർ മേഖലയിൽ മോഷ്ടാക്കൾ. രാത്രിയിൽ വീടുകളിൽ കയറുകയും സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങൾ കവരുകയും ചെയ്തു. കാട്ടിൽമന റോഡിൽ വടക്കേപുരക്കൽ നാരായണൻ്റെ വീട്ടിൽ നിന്നാണ് വയോധികയുൾപ്പെടെ സ്ത്രീകളെ ആക്രമിച്ച് അഞ്ച് പവൻ സ്വർണ്ണമാല പൊട്ടിച്ചു കടന്നത്. മറ്റ് മുന്ന് വീടുകളിൽ നിന്ന് കൂടി മോഷണ ശ്രമമുണ്ടായി. ചെറുതുരുത്തി പൊലീസ് അന്വേഷണം തുടങ്ങി