ചേർപ്പിൽ സ്വ​കാ​ര്യ ബ​സി​ലെ കണ്ടക്ടറെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ അ​ഞ്ച് പേ​രെ പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്തു

5

ചേർപ്പിൽ വെച്ച് സ്വ​കാ​ര്യ ബ​സി​ലെ കണ്ടക്ടറെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ അ​ഞ്ച് പേ​രെ പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്തു. മാ​പ്രാ​ണ​ത്ത് വെ​ച്ച് ബൈ​ക്കി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​നെ തുടര്‍ന്നുണ്ടായ ത​ർ​ക്ക​മാ​ണ് കത്തിക്കുത്തിലെത്തിയത്. ക​രു​വ​ന്നൂ​ർ ചെ​റി​യ​പാ​ല​ത്തി​ന്​ സ​മീ​പം ഇ​വ​ർ ബ​സ് ത​ട​യു​ക​യും ക​ണ്ട​ക്ട​ർ വെ​ള്ളാ​ങ്ങ​ല്ലൂ​ർ കോ​ക്കാ​ട​ൻ വീ​ട്ടി​ൽ ഗ്ലാഡിനെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ചെ​റി​യ​പാ​ലം പു​ത്ത​ൻ​പു​ര​ക്ക​ൽ അക്ഷയ് എ​ന്ന അ​ച്ചു (19), അ​രി​പ്പാ​ല​ത്ത് ന​ടു​വ​ത്ത് പ​റ​മ്പി​ൽ വി​നു സ​ന്തോ​ഷ് എ​ന്ന ബോ​ബ് വി​നു (22), മാ​ട​ക്ക​ത്ത​റ വ​ട​ക്കു​ട്ട് ദി​നേ​ഷ് എ​ന്ന ദി​നേ​ഷ് കു​ട്ട​ൻ (25), പു​ത്തൂ​ർ തൃ​ശൂ​ർ​ക്കാ​ര​ൻ സാ​ജ​ൻ എ​ന്ന തീ​ക്കാ​റ്റ് സാ​ജ​ൻ (21), മാ​ന്ദാ​മം​ഗ​ലം പു​ത്ത​ൻ​ പു​ര​ക്ക​ൽ അ​ഖി​ൽ എന്ന ക​ട്ടി വി​ഷ്ണു (19) എ​ന്നി​വ​രെയാണ് പോലീസ് അ​റ​സ്​​റ്റ് ചെയ്തത്. സം​ഭ​വ​ത്തിന് ശേഷം ഒ​ളി​വി​ൽ പോ​യ ഇ​വ​രെ മാ​ള മാ​ണി​യാം​കാ​വി​ൽ​നി​ന്നാ​ണ് പിടികൂടിയത്. വ​ധ​ശ്ര​മ​മ​ട​ക്കം പ​ല കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്​ പ്ര​തി​ക​ൾ.