ചേർപ്പ് പാറളത്ത് തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് എൽ.ഡി.എഫ് യു.ഡി.എഫ് സംഘർഷം; പിടിച്ചുമാറ്റാനെത്തിയ സി.ഐക്ക് പരിക്ക്

11

ചേർപ്പ് പാറളത്ത് തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് എൽ.ഡി.എഫ് യു.ഡി.എഫ് പ്രവർത്തകർ തമ്മിലുള്ള തർക്കം സംഘർഷത്തിലെത്തി. പിടിച്ചുമാറ്റാനെത്തിയ ചേർപ്പ് സി.ഐക്ക് പരിക്കേറ്റു. പാറളം പഴയ കള്ളുഷാപ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കോൺഗ്രസ് പ്രവർത്തകർ റോഡരികിൽ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ സ്ഥാപിക്കുന്നതിനെ എൽ.ഡി.എഫ് പ്രവർത്തകർ എതിർത്തുവത്രെ. എന്നാൽ എൽ.ഡി.എഫ് സ്ഥാപിച്ച ബോർഡുകൾ തകർത്തത് ചോദിച്ചതാണ് തർക്കത്തിന് കാരണമെന്നും വാക്കേറ്റവും പിന്നീട് ഇരുസംഘവും ചേർന്നുള്ള സംഘർഷത്തിലുമെത്തി. വിവരമറിഞ്ഞ് ചേർപ്പ് സി.ഐ. ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഇരു കൂട്ടരേയും സംഭവസ്ഥലത്തു നിന്നും ഒഴിപ്പിക്കുന്നതിനിടെയാണ് സി.ഐക്ക് നിസ്സാര പരിക്കേറ്റത്. അമ്മാടം മുതൽ മുള്ളക്കര വരെ എൽ.ഡി.എഫിൻറെയും യു.ഡി.എഫിൻറെയും ബോർഡുകൾ നശിപ്പിച്ച നിലയിലാണ്. സ്ഥലത്തെത്തിയ പൊലീസ് ഇരുകൂട്ടരുടേയും ബോർഡുകൾ എടുത്തു മാറ്റി.