ജോലി വാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബ്ളാക്ക് മെയിൽ ചെയ്തു: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പരാതിയുമായി യുവതി

60

നടി ആക്രമണക്കേസിൽ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തി നടൻ ദിലീപിനെതിരെ ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന് എതിരെ ബലാത്സംഗ പരാതി. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡി.ജി.പിക്ക് പരാതി നല്‍കി.

Advertisement
Advertisement