ടി.എൻ.പ്രതാപൻ എംപിയുടെ സ്റ്റാഫ് അംഗം അബ്ദുൽ ഹമീദിനെ ഡൽഹി പോലീസ് കയ്യേറ്റം ചെയ്തു

15

അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ കോൺഗ്രസ് സത്യഗ്രഹം നടത്തുന്നതിനിടെ ടി.എൻ.പ്രതാപൻ എംപിയുടെ സ്റ്റാഫ് അംഗം അബ്ദുൽ ഹമീദിനെ പോലീസ് കയ്യേറ്റം ചെയ്തു. അബ്ദുൽ ഹമീദിന്റെ കഴുത്തിനു പിടിച്ച് പൊലീസ് ബലമായി കൊണ്ടുപോകുകയായിരുന്നു.

Advertisement

രാവിലെ മുതൽ സത്യഗ്രഹ വേദിയിൽ അബ്ദുൽ ഹമീദും ഉണ്ടായിരുന്നു. ഇടയ്ക്ക് പുറത്തുപോയി തിരിച്ചുവരുമ്പോഴാണ് പൊലീസ് ഇദ്ദേഹത്തെ പിടികൂടിയത്. കോൺഗ്രസ് എംപിമാരും മുതിർന്ന നേതാക്കളുമാണ് ഡൽഹിയിൽ സമരം ചെയ്യുന്നത്. അവരുടെ സ്റ്റാഫിനെയടക്കം കയ്യേറ്റം ചെയ്യുന്ന രീതിയാണ് പൊലീസിന്റേതെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. തന്റെ സ്റ്റാഫിനെതിരായ അക്രമത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement