ഡോക്ടർ ദമ്പതിമാരെ നടുറോഡിൽ വെടിവെച്ചു കൊലപ്പെടുത്തി

3

രാജസ്ഥാനിൽ ഭരത്പൂരിൽ പട്ടാപ്പകൽ ഡോക്ടർ ദമ്പതിമാരെ നടുറോഡിൽ വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഭരത്പൂരിലെ നീംദ ഗേറ്റ് പ്രദേശത്തായിരുന്നു സംഭവം. ഡോക്ടർമാരായ സുദീപ് ഗുപ്‌ത (46), ഭാര്യ സീമാ ഗുപ്ത (44) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കൊല നടത്തിയത്.
തങ്ങളുടെ സഹോദരിയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഭരത്പൂരിലെ നീംദ ഗേറ്റ് പ്രദേശത്ത് നടന്ന കൊലപാതക ദൃശ്യങ്ങൾ ട്രാഫിക് പോലീസിന്റെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. 2019-ല്‍ സീമാ ഗുപ്ത കൊലപ്പെടുത്തിയ സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.