തിരുവനന്തപുരം കോർപ്പറേഷനിലെ എസ് സി – എസ് ടി ഫണ്ട് തട്ടിപ്പ് കേസ്: രണ്ട് പേർ അറസ്റ്റിൽ

8

തിരുവനന്തപുരം കോർപ്പറേഷനിലെ എസ് സി – എസ് ടി ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേർ അറസ്റ്റിലായി. കോർപ്പറേഷനിലെ എസ് സി പ്രൊമോട്ടർ സിന്ധുവും സഹായി അജിതയും ആണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.

Advertisement

വ്യാജ ജാതി സർട്ടിഫിക്കറ്റ് വച്ച് തട്ടിപ്പ് നടത്തി സിന്ധു സ്വന്തമായി ഒരു കമ്പനിയും ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എസ് സി അംഗങ്ങള്‍ക്കു നൽകുന്ന സബ്സിഡി ഈ കമ്പനിയുടെ മറവിലും തട്ടിയെടുത്തു എന്നും പൊലീസ് അറിയിച്ചു.

പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ് പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്.

Advertisement