തിരുവനന്തപുരത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി

11

തിരുവനന്തപുരത്ത് വീണ്ടും പ്രഭാതസവാരി നടത്തുകയായിരുന്ന യുവതിക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി. വഞ്ചിയൂര്‍ കോടതിയ്ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. കരുമം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തുകയും തുടർന്ന് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ് തിരഞ്ഞെത്തുമെന്ന് പ്രതീക്ഷിക്കാതെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു പ്രതി. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
കോടതിയ്ക്ക് മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നു വരികയായിരുന്ന യുവതിയ്ക്ക് പിന്നാലെ സ്‌കൂട്ടറിലെത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി നിലത്തുവീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. യുവതി നിലവിളിച്ചതോടെ സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ ഓടിഎത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. യുവതി അപ്പോള്‍ തന്നെ വഞ്ചിയൂര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.

Advertisement
Advertisement