തൃപ്രയാറിൽ വൻ ലഹരി വേട്ട: കാറിൽ കടത്തിയ പാൻമസാല ശേഖരവും ഒന്നര ലക്ഷം രൂപയും കാറും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

17

തൃപ്രയാറില്‍ കാറില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍മസാല ശേഖരം പിടികൂടി. കാറിലുണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശികളായ കറപ്പം വീട്ടില്‍ റഷീദ്, പുളിക്കല്‍ വീട്ടില്‍ ഉമേഷ് എന്നിവരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പതിനായിരം പായ്ക്കറ്റ് പാന്‍മസാലയും, ഒന്നര ലക്ഷത്തോളം രൂപയും, കാറും കസ്റ്റഡിയിലെടുത്തു.