തൃശൂരിൽ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ ആക്രമം: ബാരിക്കേഡുകൾ തകർത്തു, സി.പി.എം കൊടികൾ നശിപ്പിച്ചു; അക്രമം ഡി.സി.സി പ്രസിഡണ്ടിന്റെയും നേതാക്കളുടെയും നേതൃത്വത്തിലുള്ള പ്രകടനത്തിൽ

93

കെ.പി.സി.സി ഓഫീസ് ആക്രമിച്ചതിലും എ.കെ ആന്റണിയുടെ കാർ തകർത്തത്തിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ രാത്രി വൈകിയും പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിന് മുൻപിൽ കുത്തിയിരുന്നുള്ള പ്രതിഷേധത്തിന് പിന്നാലെ പ്രകടനമായിറങ്ങിയ പ്രവർത്തകർ നഗരത്തിലെ ബാരിക്കേഡുകൾ തകർത്തു. സി.പി.എം കൊടികളും പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ. നേതാക്കളായ എം.പി വിൻസെന്റ്
അഡ്വ ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, സി.സി ശ്രീകുമാർ, എ പ്രസാദ്, ഐ.പി പോൾ, നിജി ജസ്റ്റിൻ, സജീവൻ കുറിയിച്ചിറ , കെ ഗോപാലകൃഷ്ണൻ, കെ.എഫ് ഡൊമിനിക് ബൈജു വർഗീസ്, രവി താന്നിക്കൽ, സജി പോൾ മാടശേരി, ജൈജു സെബാസ്റ്റ്യൻ, ഗിരീഷ്‌കുമാർ, കെ.പി പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

Advertisement
Advertisement