തൃശൂരിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

41

ചെമ്പുക്കാവ് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നിരുന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് സമീപം ഓട്ടോറിക്ഷ നിർത്തി നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവറായ അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കൻ വീട്ടിൽ സൈമൺ മകൻ സിബി 34 വയസ്സ് ആണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച സ്കൂളിൽ പോകുന്നതിനായി പെൺകുട്ടിയുടെ അച്ഛൻ ചെമ്പുക്കാവ് ജംഗ്ഷനിൽ ബസ് സ്റ്റോപ്പിൽ കൊണ്ട് ഇറക്കി വിട്ട്, അച്ഛൻ ജോലിക്ക് പോയ സമയം മറ്റാരുമില്ലാതിരുന്ന സമയത്ത് ബസ് സ്റ്റോപ്പിന് സമീപം എത്തിയ ഇയാൾ ഓട്ടോറിക്ഷ അവിടെ നിർത്തി പുറകിലത്തെ സീറ്റിലേക്ക് കയറിയിരുന്ന് കുട്ടിയെ നോക്കി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഇതിന് മുൻപും സമാനമായ കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
ഈസ്റ്റ് എസ്.എച്ച്.ഒ പി.ലാൽകുമാർ, സബ്ബ് ഇൻസ്പെക്ടർ ഗീതുമോൾ.എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതിമോൾ.എം, സി.പി.ഒ മാരായ ഹരിഷ് കുമാർ പി. ദീപക്ക്.വി.ബി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.

Advertisement
Advertisement