തൃശൂർ ആകാശവാണിയിൽ ഡയറക്ടർക്ക് നേരെ സുരക്ഷാ ജീവനക്കാരൻറെ അതിക്രമം; ശരീരത്തിലേക്ക് മഷിയൊഴിച്ചു

61

തൃശൂർ ആകാശവാണിയിൽ ഡയറക്ടർക്ക് നേരെ സുരക്ഷാ ജീവനക്കാരൻറെ അതിക്രമം. ശരീരത്തിലേക്ക് മഷിയൊഴിച്ചു. ആകാശവാണി ഡയറക്ടർ പ്രദീപ് കുമാറിന് നേരെ സെക്യൂരിറ്റി ജീവനക്കാരൻ പാമ്പൂർ കുറ്റൂർ സ്വദേശി ഗോപിനാഥ് അതിക്രമം കാണിച്ചതെന്നാണ് പറയുന്നത്. സെക്യൂരിറ്റി ജീവനക്കാരനായ ഗോപിനാഥിനെ കഴിഞ്ഞ വർഷം ജൂലായ് ഒന്നുമുതൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. 2018 മുതൽ സെക്യൂരി ഏജൻസി മുഖേന ഇവിടെ ജോലി ചെയ്യുന്നയാളാണ് ഗോപിനാഥ്. അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൻറെ പ്രതികാരമാണെന്ന് പറയുന്നു. ഡയറക്ടറുടെ കാബിനിലെത്തി ഷർട്ടിൽ കുത്തിപ്പിടിക്കുകയും കയ്യിൽ കരുതിയിരുന്ന മഷി ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നുവത്രെ. വിയ്യൂർ പൊലീസ് ഗോപിനാഥിനെ കസ്റ്റഡിയിലെടുത്തു.