തൃശൂർ ഗവ.മാനസീകാരോഗ്യകേന്ദ്രത്തിൽ ഡോക്ടറെ അധിക്ഷേപിച്ച കേസ്: കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നിരാകരിച്ചു; അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ പോലീസ്

323

തൃശൂർ ഗവ.മാനസീകാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ കൃത്യ നിർവഹണം തടസപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്ന കേസിൽ തൃശൂർ കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിന്റെ മുൻകൂർ ഹൈക്കോടതി നിരാകരിച്ചു. നേരത്തെ തൃശൂർ ജില്ലാ വെക്കേഷൻ കോടതിയും ആവശ്യം തള്ളിയിരുന്നു. കോടതി അറസ്റ്റു ചെയ്യരുതെന്ന ആവശ്യവും ജ്യാമ്യാപേക്ഷയും നിരാകരിച്ചതിനൊപ്പം പ്രതിക്ക് മറ്റൊരു കോടതിയിൽ /ബെഞ്ചിൽ വീണ്ടും ജ്യാമാപേക്ഷ സമർപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. മാനസീകാരോഗ്യകേന്ദ്രത്തിലെ സൈക്യാട്രി വിഭാഗത്തിലെ സീനിയര്‍ ഡോക്ടറായ ഡോ.ശാഗിനയെ കൃത്യ നിർവഹണം തടസപ്പെടുത്തുകയും അസഭ്യം വിളിക്കുകയും നിറം പറഞ്ഞ് അധിക്ഷേപിച്ചുവെന്നുമാണ് കേസ്. കോവിഡ് മാനദണ്ഡമനുസരിച്ചുള്ള സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയും അടുത്ത് ചെന്ന് തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതിനും, ഔദ്യോഗിക കര്‍ത്തവ്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് വെസ്റ്റ് പോലീസ് കോർപ്പറേഷൻ കാര്യാട്ടുകര ഡിവിഷൻ കൗൺസിലറായ ലാലി ജെയിംസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതോടെ കൗൺസിലറുടെ അറസ്റ്റിലേക്കടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് നീക്കം. കൗൺസിലറെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുെട നേതൃത്വത്തിൽ പ്രതിഷേധത്തിലായിരുന്നു.