തൃശൂർ നഗരത്തിൽ ഹോട്ടൽ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡന ശ്രമം: യുവാവ് അറസ്റ്റിൽ

115

തൃശൂർ നഗരത്തിലെ ഹോട്ടൽ ജീവനക്കാരിയെ ലൈംഗിക പീഡനത്തിന് ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പറവൂർ പോഴിക്കര പുതുവീട്ടിൽ റഷീദിനെ (26) ആണ് ടൗൺ ഈസ്റ്റ് പൊലീസ് ഏറ്റുമാനൂരിൽ നിന്നും അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഹോട്ടലിലെ ജീവനക്കാരായിരുന്നു ഇരുവരും. പരാതിക്കാരി ബാത്ത്റൂമിൽ കടന്ന സമയത്ത് പ്രതി ബാത്ത് റൂമിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ മാനഭംഗപെടുത്തി ലൈംഗീക പീഡനത്തിന് ശ്രമിക്കുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ സർക്കിൾ ഇൻസ്പെക്ടർ ലാൽകുമാറിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. സബ് ഇൻസ്പെക്ടർ ഗീതുമോൾ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ യു. ദുർഗാ ലക്ഷ്മി സിവിൽ പൊലീസ് ഓഫീസർമാരായ പി. ഹരീഷ്കുമാർ വി.ബി ദീപക് സൈബർ സെൽ വിഭാഗം സിവിൽ പൊലീസ് ഓഫീസർ കെ.എസ് നിധിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement
Advertisement