ദേശീയപാർട്ടിയുടെ മൂന്നരക്കോടി തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു: ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുന്നു; സംഘത്തിൽ കണ്ണൂർ, തൃശൂർ, ബംഗ്ളൂരു സംഘങ്ങൾ

46

കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി ദേശീയപാർട്ടിയുടെ മൂന്നരക്കോടി തട്ടിയെടുത്ത കേസിൽ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോ​ഗിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികൾ അഞ്ച് പേർ തൃശൂർ ജില്ലക്കാരും, മറ്റുള്ളവർ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരുമാണ്. പ്രതികൾ ഉപയോ​ഗിച്ചിരുന്ന സ്വിഫ്റ്റ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ഏപ്രിൽ മൂന്നിന് പുലർച്ചെ ദേശീയ പാതയിൽ കൊടകരയിൽ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി പണം തട്ടിയെടുത്തു എന്നാണ് കേസ്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപ‌യോളം കവർന്നതാണെന്ന് കണ്ടെത്തി