നടി ആക്രമണക്കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറായി എ.സുരേശൻ തുടരും: രാജി സർക്കാർ തള്ളി, കോടതി മാറ്റത്തിന് അപ്പീൽ നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

17

നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി എ സുരേശന്‍ തുടരും. പ്രോസിക്യൂട്ടറുടെ രാജി സര്‍ക്കാര്‍ തള്ളി. ആഭ്യന്തര സെക്രട്ടറിക്ക് അയച്ച രാജിക്കത്ത് അംഗീകരിക്കേണ്ടെന്ന് തീരുമാനം. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രോസിക്യൂട്ടര്‍ എ സുരേശനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.

കോടതി മാറ്റത്തിനായി ഉടന്‍ അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഉടന്‍ നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍.