പത്തനംതിട്ടയിൽ ഒപ്പം താമസിച്ചിരുന്നയാളെ സ്ത്രീ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സ്ത്രീ പോലീസ് കസ്റ്റഡിയിൽ

17

പത്തനംതിട്ടയിൽ ഒപ്പം താമസിച്ചിരുന്നയാളെ സ്ത്രീ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട കൂടൽ നെല്ലിമുരുപ്പ് കോളനിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. കൊട്ടാരക്കര സ്വദേശി ശശീധരൻ പിള്ളയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു. കൊല നടത്തിയ രജനിയെ കൂടൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement

പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുനന്ത്. വീടുപണിക്ക് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ചാണ് രജനി ശശീധരൻ പിള്ളയെ മ‍ര്‍ദ്ദിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാ‍ര്‍ ശശീധരനെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നു പുല‍ച്ചയായയിരുന്നു മരണം.

Advertisement