പന്നിത്തടത്ത് പ്രവര്‍ത്തിക്കുന്ന അറവ് ശാലയില്‍ നിന്ന് പുഴുവരിച്ച മാംസം വില്പന നടത്തിയതായി പരാതി. പന്നിത്തടം സെന്ററിന് സമീപം കേച്ചേരി റോഡിലുള്ള ഹലാല്‍ ചിക്കന്‍, ബീഫ് സെന്റര്‍ എന്ന സ്ഥാപനത്തിലാണ് പുഴുവരിച്ച ഇറച്ചി വില്‍പ്പന നടത്തിയതായി പരാതി ഉയര്‍ന്നത്. പരിശോധനകള്‍ക്കൊടുവില്‍ സ്ഥാപനം ആരോഗ്യ വകുപ്പ് അടപ്പിച്ചു. ചിറമനേങ്ങാട് സ്വദേശി അല്‍ത്താഫ് വാങ്ങിയ പോത്തിറച്ചിയിലാണ് പുഴുക്കളെ കണ്ടത്. വീട്ടുകാര്‍ ഇറച്ചി കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് പുഴുക്കള്‍ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് അല്‍ത്താഫും നാട്ടുകാരും കടയിലെത്തുകയും ഉടമയുമായി രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും ചെയ്തു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, തൃശൂരില്‍ നിന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും എരുമപ്പെട്ടി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി സ്ഥാപനം അടപ്പിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി മാംസത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഫ്രീസറില്‍ വെച്ചിരുന്ന പഴകിയ മാംസം കൂട്ടി കലര്‍ത്തി വില്‍പ്പന നടത്തിയാതാകാമെന്നാണ് കരുതുന്നത്. നേരത്തെയും സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് പറയുന്നു.
പന്നിത്തടത്ത് അറവ് ശാലയില്‍ നിന്ന് പുഴുവരിച്ച മാംസം വില്പന നടത്തി; സ്ഥാപനം പൂട്ടിച്ചു
Advertisement
Advertisement