പാനൂര്‍ കൊലപാതക കേസിലെ രണ്ടാം പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

7

പാനൂര്‍ കൊലപാതക കേസിലെ രണ്ടാം പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. പുല്ലൂക്കര സ്വദേശി രതീശനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് വളയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു ആത്മഹത്യ. ഒളിവില്‍ താമസിക്കുകയായിരുന്നു രതീശന്‍. നാദാപുരം ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തും എന്നാണ് വിവരം. രണ്ട് ദിവസമായി കേസിലെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.