പാപ്പാൻമാരുടെ ക്രൂരപീഢനം: ഉൽസവ പറമ്പിൽ ഇനി ആ ചന്തമില്ല; കൊമ്പൻ വിജയകൃഷ്ണൻ ചരിഞ്ഞു

33
8 / 100

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൊമ്പൻ വിജയകൃഷ്ണൻ ചരിഞ്ഞു. പാപ്പാൻമാരുടെ മർദ്ദനത്തെ തുടർന്നുണ്ടായ ശാരീരിക പ്രശ്നങ്ങൾ മൂലം ആനക്ക് ചികിത്സ നടക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ആനയെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉണ്ടായതിനെ തുടർന്ന് വിജയകൃഷ്ണനെ തിരിച്ച് ക്ഷേത്രത്തിലെത്തിച്ചിരുന്നു. ശാന്തനായ വിജയകൃഷ്ണൻ ഒരിക്കലും പ്രശ്നം ഉണ്ടാക്കിയിട്ടില്ല. തിരുവിതാംകൂർ ദേവസ്വംബോർഡിലെ മികച്ച ആനകളിലൊന്നാണ് വിജയകൃഷ്ണൻ.

പാപ്പാൻമാരുടെ ക്രൂര പീഢനം മൂലമാണ് ആനയുടെ ആരോഗ്യ സ്ഥിതി മോശമായതെന്ന് നേരത്തെ മുതൽ നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. ക്ഷേത്രത്തിൽ നേരത്തെ ഉണ്ടായിരുന്ന ആനയായ അമ്പലപ്പുഴ രാമചന്ദ്രൻ ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണൻ. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നള്ളത്തുകൾക്ക് തിടമ്പേറ്റുന്നത് വിജയകൃഷ്ണനാണ്. 2010ൽ തൃശൂർ പൂരത്തിലും വിജയകൃഷ്ണനെ എഴുന്നള്ളിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാൻ വിജയകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചത്. കാലിന് സാരമായി പരുക്കേറ്റ വിജയകൃഷ്ണനെ വിശ്രമം നൽകാതെ പത്തനംതിട്ട ത്രിക്കോവിൽ ക്ഷേത്രത്തിലും കൊണ്ടു പോയിരുന്നു. മർദ്ദിച്ച പാപ്പാൻ പ്രദീപ് പോലിസ് കസ്റ്റഡിയിലാണ്.