പാലക്കാട് വൻ സ്വർണവേട്ട: ട്രെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം പിടികൂടി: തൃശൂർ സ്വദേശികൾ അറസ്റ്റിൽ

72
8 / 100

പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ട്രെയിനിലാണ് സ്വർണം കൊണ്ടു വന്നത്. തൃശൂർ എടക്കുന്നി സ്വദേശി നിർമേഷ്, കരുമാത്ര സ്വദേശി ഹരികൃഷ്ണൻ, നെന്മക്കര സ്വദേശി ടുബിൻ ടോണി എന്നിവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് അന്വേഷണം തുടങ്ങി.