പാവറട്ടി മേഖലയിൽ വ്യാപക കഞ്ചാവ് റെയ്ഡ്: വിൽപ്പനക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച ‍യുവാവിനെ പോലീസ് പൊക്കി

14
8 / 100

പാവറട്ടി മേഖലയിൽ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തൊയക്കാവ് കാളിയേക്കൽ കോടോക്കി ശരത്തിനെ ( 24 ) ആണ് അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള പാവറട്ടി സറ്റേഷൻ പരിധിയിലെ വെങ്കിടങ്ങ് , മുല്ലശ്ശേരി, പടൂർ, പാവറട്ടി, കാളാനി മേഖലകളിലെ വിടുകളിലാണ് ആൻ്റി നാർകോട്ടിക് ഡോഗ്സ്ക്വാഡിൻ്റെ സഹായത്താൽ പരിശോധന നടത്തിയത്. ശരത്തിൻ്റെ വീട്ടിൽ നിന്ന് സ്നിനിഫർ ഡോഗ് ഡെൽമയാണ് കഞ്ചാവ് കണ്ടെടുത്തത്. എസ്.എച്ച്.ഒ ബിനു തോമാസ്,  എസ് .ഐ, പി .കെ സുരേഷ് കുമാർ, എ.എസ്.ഐ സുനിൽ, സപെഷ്യൽ സി.പി.ഒ രാഗേഷ്, സി.പി.ഒ മാരായ നിഷാദ്, സുശാന്ത്,ശ്യാം , സരിൽ, അനിൽ, റിൻഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.