ബലിയിടാന്‍ പോയ വിദ്യാര്‍ത്ഥിയെ പിഴയടപ്പിച്ച സംഭവത്തില്‍ പോലീസിനെതിരെ നടപടി: സി.പി.ഒയെ സസ്പെൻഡ് ചെയ്തു

52

പിതൃദര്‍പ്പണ ചടങ്ങുകള്‍ക്ക് ബലിയിടാന്‍ പോയ വിദ്യാര്‍ത്ഥിയെ പിഴയടപ്പിച്ച സംഭവത്തില്‍ പോലീസിനെതിരെ നടപടി. സി.പി.ഒ അരുണ്‍ ശശിയെ സസ്‌പെന്‍ഡ് ചെയ്യുകയും സി.ഐക്കെതിരെ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ വെഞ്ചാവോട് സ്വദേശി നവീനില്‍ നിന്നാണ് പോലീസ് പിഴയീടാക്കിയത്. പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 രൂപയുടെ രസീത് നല്‍കിയെന്നായിരുന്നു ശ്രീകാര്യം സ്വദേശി നവീന്റെ പരാതി. എന്നാല്‍ രസീതില്‍ എഴുതിയപ്പോള്‍ മാറിപ്പോയതാണെന്നാണ് പോലീസിന്റെ വിശദീകരണം. ശ്രീകാര്യം വെണ്‍ചാവോടുള്ള വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍ അമ്മയ്‌ക്കൊപ്പം ബലിയിടാന്‍ പോയപ്പോഴാണ് പോലീസ് തടഞ്ഞത്. കാര്യം പറഞ്ഞെങ്കിലും തിരിച്ചു വിടുക മാത്രമല്ല, പിഴയീടാക്കുകയുമായിരുന്നു.