പീച്ചി ഡാമിൽ ഒളിപ്പിച്ച ആനയുടെ തേറ്റകളും പല്ലുകളും കണ്ടെടുത്തു; രണ്ട് പേർ അറസ്റ്റിൽ, ആനക്കൊമ്പ് കടത്ത് കണ്ണികളെ കണ്ടെത്താൻ വനംവകുപ്പ്

12

പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പിടിയാനയുടെ തേറ്റകളും പല്ലും വിൽക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിലായി. വാണിയമ്പാറ, മണിയൻ കിണർ കോളനിയിൽ താമസിക്കുന്ന വിനീഷ്, ജോസഫ് (മനോജ്) എന്നിവരെയാണ് പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പീച്ചി ഡാമിലേക്ക് വലിച്ചെറിഞ്ഞ ആനയുടെ തേറ്റകളും പല്ലും ഡാമിൽ തിരച്ചിൽ നടത്തി കണ്ടെടുത്തു.

Advertisement
Advertisement