പുതുക്കാട് ശ്രീനാരായണ ഗുരുമന്ദിരത്തിൽ മാടുകളെ അറുത്തു: അറവ് മാലിന്യങ്ങൾ ഗുരുമന്ദിരത്തിൽ ഉപേക്ഷിച്ച നിലയിൽ

11
8 / 100


പുതുക്കാട് എസ്.എൻ.ഡി.പി യൂണിയൻ മന്ദിരത്തിൽ സാമൂഹ്യവിരുദ്ധർ അതിക്രമിച്ച് കയറി മാടുകളെ കശാപ്പ് ചെയ്തു. ഗുരുമന്ദിരത്തിൽ മംസാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു.ഗുരുമന്ദിരത്തിൻ്റെ താഴത്തെ നിലയിലാണ് സംഭവം.മാടുകളെ കശാപ്പുചെയ്ത ശേഷം അവയുടെ മാംസാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി അവിടെതന്നെ ഉപേക്ഷിച്ച നിലയിലാണ്. കെട്ടിടത്തിൽ ചോര തളംകെട്ടികിടക്കുകയാണ്. യൂണിയൻ വൈസ് പ്രസിഡൻ്റ് ബേബി കീടായിയുടെ പരാതിയിൽ പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഗുരുമന്ദിരത്തിൽ മാടുകളെ കശാപ്പ് ചെയ്ത സംഭവത്തിൽ എസ്എൻഡിപി യൂണിയൻ പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥികളായ കെ.കെ.രാമചന്ദ്രൻ, എ.നാഗേഷ്, സുനിൽ അന്തിക്കാട് എന്നിവരും സ്ഥലത്തെത്തിയിരുന്നു.