പുത്തൂരിൽ വൻ വാറ്റ് കേന്ദ്രം പിടികൂടി: മാന്ദാമംഗലത്ത് നിന്നും 1350 ലിറ്റർ ചാരായം വാറ്റുന്നതിനുള്ള കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു

138

മാന്ദാമംഗലം ദർഭയിൽ നിന്നും ഇന്റലിജൻസ് പാർട്ടിയും തൃശൂർ റേഞ്ച് പാർട്ടിയും ചേർന്ന് 1350 ലിറ്റർ ചാരായം വാറ്റുന്നതിനുള്ള കോടയും, വാറ്റുപകരണങ്ങളും പിടികൂടി. മലയോര മേഖലയിൽ ലോക്ക് ഡൌൺ അനുബന്ധിച്ച് വ്യാപകമായി ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി ഇന്റലിജൻസ് വിവരത്തിൽ കാർഗിൽ മുക്കിൽ നടത്തിയ അന്വേഷണത്തിൽ നെല്ലിയ്ക്കാമല ബിജുവിന്റെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ചാരായ വാറ്റ്
സംഘത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നു. ഈ ഭാഗത്തു നിന്നും വലിയ അളവിൽ രാത്രികാലങ്ങളിൽ ചാരായം ജില്ലയുടെ പല ഭാഗത്തേക്കും കയറ്റി പോകുന്നുണ്ട്. ശക്തമായ എൻഫോഴ്‌സ്‌ മെന്റ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇന്റലിജൻസ് ഉദ്യോഗസ്ഥരായ ഷിബു കെ.എസ്, സതീഷ് ഒ.എസ്, മോഹനൻ ടി.ജി,
സുനിൽ കുമാർ പി.ആർ തൃശൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ സജീവ് കെ.എം, സുനിൽ കുമാർ ടി.ആർ, ജെയ്‌സൺ ജോസ്, സിവിൽ എക്സൈസ് ഓഫീസർ മാരായ രാജു എൻ.ആർ, ഇർഷാദ് പി, ശ്രീരാഗ് കെ.ആർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.