പൂങ്കുന്നത്ത് കുട്ടൻകുളങ്ങരയിൽ പൊതിച്ചോറിനെ ചൊല്ലി കത്തിക്കുത്ത്: പ്രതി അറസ്റ്റിൽ

130

പുങ്കുന്നത്ത് പൊതിച്ചോറിനെ ചൊല്ലിയുള്ള തർക്കത്തിൽ തമിഴ്നാട് സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിലായി. വാരിയം ലൈനിലുള്ള രാമുവിനെ വയറ്റിൽ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് ഒളിവിൽപോയ തമിഴ്നാട് അരിയല്ലൂർ സ്വദേശിയായ സുന്നപുരി സ്ട്രീറ്റിലെ ഗോവിന്ദരാശുവിനെ (42) ആണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. പൂങ്കുന്നം കുട്ടൻകുളങ്ങരയിൽ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. കുട്ടൻക്കുള്ളങ്ങര വഴിയിൽ വെച്ച് ഇരുവരും വാക്ക് തർക്കത്തിലാവുകയും രാമുവിനെ കുത്തിപ്പരിക്കേൽപ്പിച്ച് ഗോവിന്ദരാശു ഒളിവിൽ പോവുകയായിരുന്നു. രാമുവിന്റെ ഭാര്യ കുമാരിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗോവിന്ദരാശു കുട്ടൻകുളങ്ങര അമ്പലത്തിന് സമീപമാണ് വാടകക്ക് താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം മുങ്ങുകയായിരുന്നു. എസ്.എച്ച്.ഒ റെമിലിൻെറ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയതിലാണ് മുനമ്പത്തേക്ക് താമസം മാറ്റിയതായി വിവരം ലഭിച്ചത്. മുനമ്പം പോലീസ് സ്റ്റേഷനിലെ എസ്.ഐ ശ്യാംകുമാറിൻറെ സഹായത്താൽ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement
Advertisement