പെരിഞ്ഞനത്ത് വര്‍ക്ക്‌ഷോപ്പിന്റെ പൂട്ട് തകർത്ത് കാര്‍ കടത്തിക്കൊണ്ടു പോയി

30

പെരിഞ്ഞനം കൊറ്റംകുളത്ത് വര്‍ക്ക്‌ഷോപ്പില്‍ നിന്നും കാര്‍ കടത്തിക്കൊണ്ടു പോയി. കൊറ്റംകുളം സ്വദേശി കാരയില്‍ മുരളീധരന്റെ കാറാണ് മോഷണം പോയത്. കൊറ്റംകുളം സെന്ററിലെ കോയമ്പത്തൂര്‍ ഓട്ടോ ഗ്യാരേജിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് വാഹനം കടത്തിയിട്ടുള്ളത്.