പെരിയ കേസ് പ്രതികളെ വിയ്യൂരിലേക്ക് മാറ്റും; ജയിൽ മാറ്റാൻ സി.ബി.ഐ കോടതി ഉത്തരവ്

8

പെരിയ കേസ് പ്രതികളെ ജയിൽ മാറ്റാൻ സി.ബി.ഐ കോടതി ഉത്തരവ്. കണ്ണൂരിൽ നിന്നും വിയ്യൂരേക്കാണ് പ്രതികളെ മാറ്റുന്നത്. പ്രതി പീതാംബരന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. കോടതിയറിയാതെ ആയുർവ്വേദ ചികിത്സ നൽകിയതിന് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് മാപ്പ് പറയുകയും ചെയ്തു. പീതാംബരൻ്റെ ആരോഗ്യ നില പരിശോധിക്കാൻ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. ചട്ടവിരുദ്ധമായി പ്രതി എ. പീതാംബരന് ചികിൽസ അനുവദിച്ചതോടെയാണ് കോടതി കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. ജയിൽ സൂപ്രണ്ട് ആർ. സാജൻ മറ്റൊരു കേസിൽ സസ്പെൻഷനിലായതു കൊണ്ടാണ് ജോയിൻ്റ് സൂപ്രണ്ട് നസീം ഹാജരായത്. കോടതിയുടെ അനുമതിയില്ലാതെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് പീതാംബരന് ആയുർവേദ ചികിൽസ അനുവദിച്ചത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ നടത്തിയത്.

Advertisement
Advertisement