പെരുമ്പാവൂരില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി

13
8 / 100

പെരുമ്പാവൂരില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. പെരുമ്പാവൂര്‍ പാലക്കാട്ട്ത്താഴത്തുള്ള ഭായി കോളനി പരിസരത്ത് ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന കടമുറികളില്‍ നിന്നാണ് ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. 
അടഞ്ഞുകിടന്ന കടമുറികളുടെ പൂട്ട് പൊളിച്ചാണ് പോലീസ് അകത്തുപ്രവേശിച്ചത്. കടമുറിക്കുള്ളില്‍ ചാക്കുകളിലാക്കിയാണ് പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. പോലീസിനൊപ്പം എക്‌സൈസ് സംഘവും നഗരസഭ ആരോഗ്യവിഭാഗവും പരിശോധനയില്‍ പങ്കെടുത്തു. 
എറണാകുളം റൂറല്‍ ജില്ലയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍, മയക്കുമരുന്നുകള്‍ എന്നിവ പിടികൂടുന്നതിന് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായാണ് പെരുമ്പാവൂരും പരിശോധന നടന്നത്.  പെരുമ്പാവൂര്‍ ഡിവൈ.എസ്.പി എന്‍.ആര്‍.ജയരാജ്, ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ആര്‍.സനീഷ്, ജോഷി പോള്‍, എ.എസ്.ഐമാരായ സലീം, റെജി ജോസ് എസ്.സി.പി.ഒ സുബൈര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.