ഫോട്ടോക്ക് പോസ് ചെയ്യാൻ മടി കാണിച്ചു: ആനയെ മർദ്ദിച്ച പാപ്പാൻ അറസ്റ്റിൽ

54

ഫോട്ടോയിൽ തലയുയർത്തി നിന്നില്ലെന്ന കാരണത്താൽ ആനയെ മർദ്ദിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാൻ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. ഫോട്ടോ എടുക്കുന്നതിനായി തല ഉയർത്താൻ പാപ്പാൻ തോട്ടി കൊണ്ട് തുമ്പിക്കൈയിൽ അടിക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരം ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം.