ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ആരിസ് ഖാന് വധശിക്ഷ; ശിക്ഷ വിധിച്ചത് ഡൽഹി ഹൈക്കോടതി

16
8 / 100

ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ആരിസ് ഖാന് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് ബട്‌ല ഹൗസ് ഏറ്റമുട്ടല്‍ കേസിനെ കോടതി വിശേഷിപ്പിച്ചത്. ആരിസ് ഖാന് വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി പോലീസും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 
ഡല്‍ഹി, ജയ്പുര്‍, അഹമ്മദാബാദ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലടക്കമുണ്ടായ നിരവധി സ്‌ഫോടനക്കേസുകളില്‍ ആരിസ് ഖാന് പങ്കുണ്ട്. ഇതിനു പുറമേയാണ് ബട്‌ല ഏറ്റുമുട്ടല്‍കേസിലും ആരിസ് ഖാന്‍ പ്രതിയായിരിക്കുന്നത്. കുറ്റവാളിയുടെ ഭാഗത്ത് നിന്ന് കുറ്റബോധത്തിന്റെ നേരിയ കണികപോലും പ്രത്യക്ഷമല്ലെന്നും ഇത് അദ്ദേഹത്തെ തിരുത്താന്‍ സാധിക്കുമെന്ന ചെറിയ സാധ്യത പോലും ഇല്ലാതാക്കുന്നുവെന്നും പ്രോസിക്യൂട്ടര്‍ എ.ടി അന്‍സാരി കോടതിയെ അറിയിച്ചു. 
2008 സെപ്തംബര്‍ 19-നുണ്ടായ ബട്ട്ല ഹൗസ് ഏറ്റുമുട്ടലിലിലാണ് ഡല്‍ഹി പോലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ കൊല്ലപ്പെട്ടത്. രാജ്യതലസ്ഥാനത്ത് നാലിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു ബട്‌ല ഹൗസിലെ ഏറ്റുമുട്ടല്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാനെ 2018ല്‍ ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു.