ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുത്ത തേക്കിൻകാട്ടിലെ പൊതുസമ്മേളനത്തിനെതിരെ പരാതി; പരിപാടി കോടതിയലക്ഷ്യമെന്ന് കളക്ടർക്കും പോലീസിനും നൽകി‍യ പരാതിയിൽ, പരാതി നൽകിയത് സംഘപരിവാർ സഹയാത്രികൻ

142
8 / 100

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനെതിരെ പരാതി. പരിപാടി ഹൈക്കോടതി വിധികളുടെ ലംഘനമാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ പരിസ്ഥിതി മൃഗസ്നേഹി സംഘടനാ പ്രവർത്തകനും സംഘപരിവാർ സഹയാത്രികനുമായ മനോജ് ആണ് പരാതി നൽകിയത്. കലക്ടർക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്. തൃശൂർ പൂരം, പൂരം പ്രദർശനം, ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾ ഒഴികെ ഏത് പരിപാടികളും തേക്കിൻകാട് മൈതാനത്ത് നടക്കുന്നത് നിരോധിച്ചിട്ടുണ്ട്. അനുവദനീയമല്ലാത്ത പരിപാടികൾക്ക് ഹൈകോടതിയിൽനിന്നും അനുവാദം വാങ്ങേണ്ടതുണ്ട്. അല്ലാതെയുള്ളത് കോടതിയലക്ഷ്യമാമെന്നും നടപടിയെടുക്കണമെന്നും മനോജ് പരാതിയിൽ ആവശ്യപ്പെടുന്നു. ഹൈകോടതി വിധിപ്പകർപ്പുകൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.