ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

9

ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് നടനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. മയക്കുമരുന്ന് കച്ചവടക്കാരനായ അജയ് രാജു സിംഗിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിരോധിത ലഹരിമരുന്നുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അജയ് രാജു സിംഗിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അര്‍മാന്‍ കോലിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് ബ്യൂറോ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് ചെറിയ അളവിൽ കൊക്കെയ്ൻ പിടികൂടി. എൻ.സി.ബി. സംഘം ചോദ്യം ചെയ്യലിനായി അര്‍മാനെ ദക്ഷിണ മുംബൈയിലെ ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.